തൃശൂര്‍: ഗുരുവായൂര്‍ നഗരത്തിലെ ഹോട്ടലുകളിലെ വിലനിലവാരവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അമിതവില ഈടാക്കാതിരിക്കാനും എല്ലാ ഇനങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിക്കാനും ഹോട്ടലും പാചകമുറിയും വൃത്തിയായി സൂക്ഷിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കും. തൃശൂര്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശമനുസരിച്ചാണ് പരിശോധന നടന്നത്. താലൂക്ക് സപ്ലൈ ഓഫിസര്‍ സൈമണ്‍ ജോസ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എഫ്രെം ഡെല്ലി പി ഡി, സുദര്‍ശന്‍ ഇ വി, ജയപ്രകാശന്‍ ടി വി, റീന കെ പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.