തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു

Update: 2024-07-22 06:14 GMT

തിരുവനന്തപുരം: കല്ലമ്പലത്ത് വിദ്യാര്‍ഥിനിക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്.

വിദ്യാര്‍ത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ആശുപത്രി അധികൃതര്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു.

Tags:    

Similar News