സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 57,920 രൂപ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹോപോഹങ്ങളാണ് ആഗോള വിപണിയിലെ പെട്ടെന്നുള്ള വില വര്‍ധനവിന് കാരണം.
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 80 രൂപ കൂടി പവന്‍ വില 57,920 രൂപയായി. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു വില. 1720 രൂപയാണ് എട്ട് ദിവസത്തിനിടെ വര്‍ധിച്ചത്. ഗ്രാമിന്റെ വിലയാകട്ടെ 7240 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും വിലവര്‍ധനയുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില റെക്കോഡ് നിലവാരമായ 77,641 രൂപയിലെത്തി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹോപോഹങ്ങളാണ് ആഗോള വിപണിയിലെ പെട്ടെന്നുള്ള വില വര്‍ധനവിന് കാരണം.