പ്രമുഖ എത്യോപ്യന്‍ ഗായകന്‍ വെടിയേറ്റു മരിച്ചു
രാജ്യതലസ്ഥാനമായ അഡിസ് അബാബയില്‍ വച്ചാണ് ഹചാലു ഹുണ്ടീസയ്ക്ക് വെടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് നഗരത്തിലെ ഗെലാന്‍ കോണ്ടോമിനിയം പ്രദേശത്ത് വച്ചാണ് ഹുണ്ടീസയ്ക്ക് വെടിയേറ്റതെന്ന് അഡിസ് അബാബ പോലിസ് കമ്മീഷണര്‍ ഗെറ്റ ആര്‍ഗാവ് പറഞ്ഞു.
അഡിസ് അബാബ: പ്രമുഖ എത്യോപ്യന്‍ ഗായകന്‍ വെടിയേറ്റു മരിച്ചു. രാഷ്ട്രീയ ഗാനങ്ങളാല്‍ പേരുകേട്ട ഒറോമോ വംശജനായ ഹചാലു ഹുണ്ടീസ (36) യാണ് മരിച്ചത്. രാജ്യതലസ്ഥാനമായ അഡിസ് അബാബയില്‍ വച്ചാണ് ഹചാലു ഹുണ്ടീസയ്ക്ക് വെടിയേറ്റത്. തിങ്കളാഴ്ച വൈകീട്ട് നഗരത്തിലെ ഗെലാന്‍ കോണ്ടോമിനിയം പ്രദേശത്ത് വച്ചാണ് ഹുണ്ടീസയ്ക്ക് വെടിയേറ്റതെന്ന് അഡിസ് അബാബ പോലിസ് കമ്മീഷണര്‍ ഗെറ്റ ആര്‍ഗാവ് പറഞ്ഞു.
തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി ഹുണ്ടീസ നേരത്തേ പറഞ്ഞിരുന്നു. സംഭവത്തില്‍ നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒറോമോ വംശീയ വിഭാഗത്തിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഹച്ചാലു എഴുതിയ ഗാനങ്ങള്‍ രാജ്യത്തെ പ്രതിഷേധ സമരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മുന്‍ പ്രധാനമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കിയ പ്രതിഷേധസമരങ്ങളുടെ കുന്തമുനയും ഹച്ചാലുവിന്റെ ഗാനങ്ങളായിരുന്നു.
എത്യോപ്യയ്ക്ക് വിലയേറിയ ജീവന്‍ നഷ്ടപ്പെട്ടതായി പ്രധാനമന്ത്രി അബി അഹമ്മദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.