
കൊച്ചി: പകുതിവില വാഗ്ദാന തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ, കോതമംഗലം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ജില്ലയിലെ സ്റ്റേഷനുകളിലായി 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതി അനന്തുകൃഷ്ണന്‍ വലിയ തുക നല്‍കിയ വ്യക്തികളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും വിശദമായി പഠിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. 500 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി ആദ്യഘട്ട അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളും പരിശോധിക്കും.