ബാഴ്സയെ പരിശീലിപ്പിക്കാന്‍ ഹാന്‍സി ഫ്‌ളിക്ക് ; സാവി പുറത്ത്

Update: 2024-05-25 04:14 GMT

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ക്ലബായ ബാഴ്സലോണയുടെ പുതിയ കോച്ചായി ഹാന്‍സി ഫ്‌ലിക്കിനെ നിയമിച്ചു. ഷാവി ഹെര്‍ണാണ്ടസിനെ പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ഫ്‌ലിക്കിന്റെ നിയമനം. ഈ സീസണില്‍ ഒരു കിരിടം പോലും നേടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നലെയാണ് സാവിയെ പുറത്താക്കിയത്. ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റേയും മുന്‍ പരിശീലീകനാണ് 59കാരനായ ഫ്‌ലിക്ക്.

പരിശീലകനെന്ന നിലയിലുള്ള സാവിയുടെ പ്രവര്‍ത്തനത്തിന് ബാഴ്‌സലോണ നന്ദി അറിയിച്ചു. ടീമിന്റെ കളിക്കാരനായും പരിശീലകനായും സമാനതകളില്ലാത്ത കരിയറാണ് സാവിയുടേതെന്നും ക്ലബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

2021-ലാണ് സാവി ബാഴ്‌സയുടെ പരിശീലകനായി ചുമതലയേറ്റത്. 2022-23 സീസണില്‍ സാവിയുടെ കീഴില്‍ ക്ലബ് ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടി. സാവിക്കു കീഴിലുള്ള രണ്ടര വര്‍ഷം ക്ലബ് 142 മത്സരങ്ങള്‍ കളിച്ചു




Tags:    

Similar News