കൊച്ചി: ദലിത് യുവതിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്. കേസില്‍ സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ദലിത് യുവതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി പീഡനം നടത്തിയതെന്ന് ഹരജിക്കാരി കോടതിയെ അറിയിച്ചു. കോടതി ഉത്തരവിലെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
കേസില്‍ സിവിക്കിന് ജാമ്യം നല്‍കിക്കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവ് വിവാദമായിരുന്നു. പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമമെന്നായിരുന്നു കോടതി നിരീക്ഷണം. പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ഈ പരാതിയില്‍ ബാധകമാവില്ല. സാമൂഹികപ്രവര്‍ത്തകനായ സിവിക് ചന്ദ്രന്‍ പട്ടികജാതിക്കാരിയായ സ്ത്രീയ്‌ക്കെതിരേ അതിക്രമം നടത്തിയെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. രണ്ടാമത്തെ കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും. വസ്ത്രധാരണം സംബന്ധിച്ച കീഴ്‌ക്കോടതി പരാമര്‍ശം ഭരണഘടനാ വിരുദ്ധമെന്ന് അപ്പീലില്‍ പ്രോസിക്യൂഷന്‍ പറയുന്നു.