തൃശൂര്‍:കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയുമായി പോലിസ്. തൃശൂര്‍ മുണ്ടൂരിലെ വനപ്രദേശമുള്‍പ്പെടുന്ന സ്ഥലത്താണ് ഡ്രോണ്‍ പരിശോധന. മാര്‍ട്ടിന്റെ സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂരിലെ കുറ്റിക്കാട്ടിലും പ്രദേശങ്ങളിലുമായി പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്.
മാര്‍ട്ടിനെതിരെ മറ്റൊരു യുവതി കൂടി പരാതി നല്‍കിയിട്ടുണ്ട്. തന്നെ മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.