സ്ത്രീ സുരക്ഷയിലാണ് രാജ്യത്തിന്റെ രക്ഷയെന്ന് സുന്നി യുവജന ഫെഡറേഷന്‍ നേതാവ് ഹാശിം ബാഫഖി തങ്ങള്‍

Update: 2021-10-23 16:17 GMT

മലപ്പുറം: രാജ്യം സുരക്ഷിതവും നിര്‍ഭയവുമാകണമെങ്കില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നതു കൂടി പ്രധാനമാണെന്നും സ്ത്രീ സുരക്ഷക്കു പ്രാധാന്യം നല്കുകയാണ് ഒരു ആധുനിക രാഷ്ട്രത്തിന്റെ അടിസ്ഥാനപരമായ മാനദണ്ഡമെന്നും സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍.

ഭൗതിക ലോകത്ത് കിട്ടാവുന്നഏറ്റവും മുന്തിയ കൂട്ട് സല്‍സ്വഭാവമുള്ള സ്ത്രീയാണെന്ന നബിവചനം സ്ത്രീസുരക്ഷയുടെ പ്രാധാന്യമാണറിയിക്കുന്നതെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. കേരള സുന്നീ ജമാഅത്ത് നടത്തുന്ന 'സ്ത്രീകളുടെ നബി' എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സുന്നി ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി. അലി അക്ബര്‍ മൗലവി അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് കോയ കുട്ടി തങ്ങള്‍, അബ്ദുല്ല വഹബി അരൂര്‍, ഇ പി അശ്‌റഫ് ബാഖവി, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, കെ എം ശംസുദ്ദീന്‍ മൗലവി, മുജീബ് വഹബി, സി ടി മുഹമ്മദ് മൗലവി, പി ടി അലി അക്ബര്‍ വഹബി, എ പി സാദിഖലി, കെ ഉബൈദുല്ല, ശബീര്‍ വഹബി, പി റഫീഖ് മൗലവി എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News