പ്ലസ് വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി; ഒരാളുടെ വീട്ടില്‍ കഞ്ചാവ് ചെടിയും
ആലപ്പുഴ: അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. സ്റ്റീല്‍ ഗ്ലാസില്‍ വളര്‍ത്തുകയായിരുന്ന കഞ്ചാവ് ചെടി ഒരു കുട്ടിയുടെ വീട്ടില്‍ കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലും കഞ്ചാവ് ചെടിയും കണ്ടെത്തിയത്. സ്റ്റീല്‍ ഗ്ലാസില്‍ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് ചെടി വളര്‍ത്തിയത്.