യോഗി ആദിത്യാനന്ദിനെതിരേ വിദ്വേഷപ്രസംഗം; അസം ഖാന്‍ കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: യുപിയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ വിദ്വേഷപ്രസംഗക്കേസില്‍ കുറ്റക്കാരനെന്ന് രാംപൂര്‍ കോടതി. 2019 ഏപ്രില്‍ 9ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വിധി പുറത്തുവന്നിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഐഎഎസ് ഓഫിസര്‍ അഞ്ജനേയ കുമാര്‍ സിങ്ങിനും എതിരേ വിദ്വേഷപരാമര്‍ശം നടത്തിയെന്നാണ് കേസ്. അതിന്റെ പേരില്‍ 153എ, 505-1 തുടങ്ങിയ വകുപ്പുകളനുസരിച്ച് കേസെടുത്തു.
രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അസം ഖാന്‍ പ്രസംഗിച്ചുവെന്നാരോപിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായ പ്രചാരണം നടത്തിയിരുന്നു.
അസംഖാനെതിരേയുള്ള ശിക്ഷ നാല് മണിക്ക് വിധിക്കും.