ഹാഥ്‌റസ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി; ബിജെപി ഐടി സെല്‍ തലവനും ദിഗ്‌വിജയ സിങിനും ദേശീയവനിതാ കമ്മീഷന്‍ നോട്ടിസ്

ഹാഥ്‌റസ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ വിശദീകരണം തേടിയും ഈ പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചും ഭാവിയില്‍ അത്തരം പോസ്റ്റുകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടും @amitmalviya, @ digvijaya_28, @ReallySwara എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയതായി എന്‍സിഡബ്ല്യു ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

Update: 2020-10-06 13:59 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്, നടന്‍ സ്വര ഭാസ്‌കര്‍ എന്നിവര്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) നോട്ടീസ് അയച്ചു.

ഹാഥ്‌റസ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ വിശദീകരണം തേടിയും ഈ പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചും ഭാവിയില്‍ അത്തരം പോസ്റ്റുകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടും @amitmalviya, @ digvijaya_28, @ReallySwara എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയതായി എന്‍സിഡബ്ല്യു ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

അതേസമയം, മാളവ്യ, ഭാസ്‌കര്‍ സിങ് എന്നിവര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യന്‍ പീനല്‍ കോഡിലെ 228 എ (2) വകുപ്പ് പ്രകാരം ബലാല്‍സംഗത്തിനിരയായ പെണ്‍ കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പാടില്ല എന്നത് പേര് പറയുന്നത് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന സുപ്രിം കോടതി വിധിയും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    

Similar News