ഹത്രസില്‍ കന്‍വര്‍ തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി; ആറു പേര്‍ മരിച്ചു

ഹരിദ്വാറില്‍ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

Update: 2022-07-23 05:20 GMT
ഹത്രസില്‍ കന്‍വര്‍ തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി; ആറു പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രസില്‍ കന്‍വര്‍ തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി ആറു പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഹരിദ്വാറില്‍ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

ഹത്രാസിലെ സദാബാദ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം. കന്‍വാര്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ എത്തിയവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് വ്യക്തമാക്കി. ട്രക്ക് ഡ്രൈവറെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്, ഇയാളെ ഉടന്‍ പിടികൂടുമെന്ന് എഡിജി കൃഷ്ണ അറിയിച്ചു.

Tags:    

Similar News