ഹാഥ്‌റസ്: അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടിനല്‍കി

അന്വേഷണം പൂര്‍ത്തിയാകാത്തതു കാരണമാണ് സമയം നീട്ടി നല്‍കിയതെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

Update: 2020-10-07 04:16 GMT

ലഖ്‌നൗ: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് (സിറ്റ്) 10 ദിവസം കൂടി അധികം നല്‍കി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് സംസ്ഥാന അഭ്യന്തര വകുപ്പ അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് കെ അവസ്തി പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാകാത്തതു കാരണമാണ് സമയം നീട്ടി നല്‍കിയതെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.സെപ്റ്റംബര്‍ 14 നാണ് ദലിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് യുപി മുഖ്യമന്ത്രി എസ്‌ഐടി രൂപീകരിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. സംഭവത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളും പോലീസിന്റെ ഭാഗത്തെ പോരായ്മകളും എസ്ഐടി പരിശോധിക്കും.

Tags:    

Similar News