നീതി പുലരാതെ ഹാഥ്രസ്; കാംപസ് ഫ്രണ്ട് മലപ്പുറത്ത് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു
മലപ്പുറം: ഹാഥ്രസ് കലാപ ആരോപണ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23 ന് നടക്കുന്ന രാജ്ഭവന് മാര്‍ച്ചിന് മുന്നോടിയായി മലപ്പുറം കുന്നുമ്മലില്‍ വിദ്യാര്‍ത്ഥി റാലിയും ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്തു. കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം മുജീബ് റഹ്മാന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
എസ്ഐഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിബിന്‍ റഹ്മാന്, എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതി അംഗം കെപിഒ റഹ്മത്തുള്ള, പോപുലര്‍ ഫ്രണ്ട് മലപ്പുറം ഡിവിഷന് സെക്രട്ടറി സിദ്ദീഖ്, എസ്ഡിപിഐ മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് ഇര്‍ഷാദ് മൊറയൂര്‍, നാഷണല്‍ വിമണ്‍സ് ഫ്രണ്ട് ജില്ലാ കൗണ്‍സില്‍ അംഗം ജസീല ജബിന്‍ എന്നിവര്‍ ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ കൗണ്‍സില്‍ അംഗം ഹന നന്ദിയറിച്ച് സംസാരിച്ചു.
ജില്ലാ ട്രഷറര്‍ യൂനുസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹസനുല്‍ ബന്ന, തസ്നീം, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ നിസാം, നാജിദ്, ഷമീം, റാഫി, സന, മുഷ്രിഫ എന്നിവര്‍ നേതൃത്വം നല്കി.