ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കള്‍; ഇന്ത്യന്‍ ചെമ്മീന്‍ ഖത്തറിലെ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കും
ദോഹ: ഇന്ത്യന്‍ ചെമ്മീന്‍ ഖത്തറിലെ മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയതും ശീതീകരിച്ചതുമായ എല്ലാ ചെമ്മീനും പിന്‍വലിക്കും. ഭക്ഷ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ചെമ്മീനില്‍ ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തിനുള്ളില്‍ വാങ്ങിയ ഇന്ത്യന്‍ ചെമ്മീന്‍ ഭക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്.