ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട് താനൂരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു

Update: 2021-11-19 05:20 GMT

താനൂര്‍: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് താനൂര്‍ ഏരിയ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് ഹാര്‍ബര്‍ പരിസരത്ത് ബോഡിബില്‍ഡര്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യ ആഷിഖ് താനൂര്‍ ഫ്‌ലാഗ്ഓഫ് ചെയ്തുകൊണ്ട് പതാക, ക്യാപ്റ്റന്‍ ജസ്മീര്‍ ബാബുവിന് കൈമാറി. ജനങ്ങളില്‍ ആരോഗ്യ അവബോധം ഉണ്ടാകുന്നതിനും ആരോഗ്യമുള്ള ജനതക്കേ ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപടുക്കാന്‍ സാധ്യമാകൂ എന്ന സന്ദേശം നല്‍കിയുമാണ് പോഗ്രാം സംഘടിപ്പിച്ചത്.

ഹാര്‍ബര്‍ പരിസരത്തു നിന്നു തുടങ്ങിയ കൂട്ടയോട്ടം നഗരം ചുറ്റി താനൂര്‍ ബസ്റ്റാന്റില്‍ സമാപിച്ചു, തുടര്‍ന്ന് ആരോഗ്യ ബോധവകല്‍രണ സന്ദേശം നല്‍കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. പരിപാടിക്ക് ഏരിയാ ഭാരവാഹികളായ സി പി ഗഫൂര്‍, എന്‍ അഷ്‌റഫ്, ടി ഫഹദ്, ടി എം ഷംസു, ഹാരിസ് കുന്നുംപുറം എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News