ഉഷ്ണതരംഗം: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണം തുടങ്ങി

Update: 2022-04-29 13:56 GMT

ന്യൂഡല്‍ഹി: ഉഷ്ണതരംഗം താപനില ഉയര്‍ത്തിയതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണം ആരംഭിച്ചു. ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വലിയ വൈദ്യുതി ക്ഷാമം നേരിടുന്നത്.

ഉഷ്ണതരംഗം വ്യാപകമായ വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചതും റഷ്യന്‍-യുക്രെയ്ന്‍ സംഘര്‍ഷം കല്‍ക്കരി ഇറക്കുമതിയെ ബാധിച്ചതും വൈദ്യുതി ഉദ്പാദനത്തെ ബാധിച്ചിട്ടുണ്ട്. പവര്‍കട്ടിന് ഒരു കാരണം ഇതാണ്. യുക്രെയ്ന്‍- റഷ്യന്‍ സംഘര്‍ഷം ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില ക്രമാധീതമായി വര്‍ധിപ്പിച്ചു.

രാജ്യത്തെ താപനിലയങ്ങളില്‍ 22 ദശലക്ഷം ടണ്‍ കല്‍ക്കരി അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹഌദ് ജോഷി പറഞ്ഞു.

ഇത് പത്ത് ദിവസത്തേക്ക് മാത്രമാണ് തികയുകയുള്ളൂ.

ജാര്‍ഖണ്ഡ്, ഹരിയാന, ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷമാണ്. പ്രധാനപ്പെട്ട സ്ഥാപനങ്ങളെ വൈദ്യുതി നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് എഴുതിയിട്ടുണ്ട്.

Tags:    

Similar News