ഉഷ്ണതരംഗം: ആഗ്രയില്‍ കൂടിയ താപനില 47.3 ഡിഗ്രി സെല്‍ഷ്യസ്

Update: 2022-04-29 13:19 GMT

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഇന്ന് രേഖപ്പെടുത്തിയ കൂടിയ താപനില 47.3 ഡിഗ്രി സെല്‍ഷ്യസ്. ഇത്തവണത്തെ ഉഷ്ണതരംഗത്തില്‍ ഏറ്റവും കൂടിയ താപനിലയാണ് ഇത്.

പ്രയാഗ്യാഗ്രാജില്‍ 47 ഡിഗ്രിയായിരുന്നു താപനില. 1999നുശേഷം ഇത്രയേറെ ചൂട് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്.

ഝാന്‍സിയില്‍ 46 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില, ലഖ്‌നോവില്‍ 44.8 ഡിഗ്രി സെല്‍ഷ്യസും കാന്‍പൂരില്‍ 44.6 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

മെയ് രണ്ടുവരെ ഇത് തുടരുമെന്നാണ് കരുതുന്നത്. അതിനുശേഷം രണ്ട് മൂന്ന് ദിവസത്തേക്ക് താപനില കുറയാനും സാധ്യതയുണ്ട്.

സാധാരണ താപനിലയേക്കാള്‍ 6.5 ഡിഗ്രിയുടെ വര്‍ധനയുണ്ടെങ്കിലാണ് അതിനെ ഉഷ്ണതരംഗമെന്ന് വിളിക്കുന്നത്.

യുപി, പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങി അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് കാലാവസ്ഥാവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുളളത്.

Tags:    

Similar News