മഴക്കെടുതി: കോഴിക്കോട് ജില്ലയില്‍ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു

Update: 2022-07-08 17:21 GMT

കോഴിക്കോട്: കനത്തമഴയെത്തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല. കോഴിക്കോട് താലൂക്കിലെ ഒരു വീടിനും വടകരയിലെ നാലും കൊയിലാണ്ടി താലൂക്കിലെ അഞ്ച് വീടുകള്‍ക്കുമാണ് നാശനഷ്ടമുണ്ടായത്.

കനത്ത മഴയെ തുടര്‍ന്ന് മേപ്പയൂരിലെ 17ാം വാര്‍ഡില്‍ കുരുടന്‍ ചേരി കെ സി കുഞ്ഞമ്മതിന്റെ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെറുവണ്ണൂരില്‍ മരം വീണ് രവീന്ദ്രന്‍ പെരിയക്കമണ്ണില്‍ എന്നയാളുടെ വീടിനു മുകളില്‍ വെള്ളിയാഴ്ച രാവിലെ മരംവീണ് നാശനഷ്ടമുണ്ടായി.

വളയം വില്ലേജിലെ കുഞ്ഞി പറമ്പത്ത് ദേവിയുടെ വീട് ഭാഗികമായി തകര്‍ന്നു. ഏറാമല വില്ലേജിലെ ഓര്‍ക്കാട്ടേരി പോളാംകുറ്റി നാണിയുടെ വീടിനോട് ചേര്‍ന്നുള്ള കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Tags:    

Similar News