മഴ: കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്; രണ്ട് ക്യാംപുകള്‍ കൂടി ആരംഭിച്ചു

Update: 2022-08-04 04:44 GMT

കോഴിക്കോട്: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ രണ്ട് ക്യാംപുകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു. കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് ക്യാംപ് തുറന്നത്. നരേന്ദ്രദേവ് കോളനിയിലെ 24 കുടുംബങ്ങളില്‍ നിന്നായി 95 പേരെ ക്യാംപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ശശിധരന്‍, വില്ലേജ് ഓഫിസ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി ആളുകളുമായി സംസാരിച്ച ശേഷം ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു.

Tags:    

Similar News