പാലത്തില്‍ വെളളം കയറി; പെരുവണ്ണാമുഴി ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു

Update: 2022-07-07 15:03 GMT

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ പാലം മുങ്ങിയതിനാല്‍ പെരുവണ്ണാമുഴി ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. കക്കയം ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. കനത്ത മഴയ്‌ക്കൊപ്പം ഡാമിലെ വെള്ളം കൂടി എത്തിയതോടെ പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള പാലത്തിനു മുകളില്‍ വെള്ളം കയറുകയായിരുന്നു.

Tags:    

Similar News