സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടി മിന്നലും

Update: 2022-11-13 10:27 GMT

യാംബു: സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും. രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച മുതല്‍ മഴ പെയ്യാന്‍ ആരംഭിച്ചിരുന്നു. എങ്കിലും ചില ഭാഗങ്ങളില്‍ മാത്രമേ കനത്ത തോതിലായുള്ളൂ. മഴയോടൊപ്പം ആലിപ്പഴ വര്‍ഷവും കാറ്റുവീശലുമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മക്ക, മദീന, അല്‍-ഖസീം, ഹാഫര്‍ അല്‍-ബാത്വിന്‍, റഫ്ഹ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ മഴ പെയ്തു.

തിങ്കളാഴ്ച വരെ സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കി. തബൂക്ക് നഗരത്തില്‍ മഴ തുടരുന്നതിനാല്‍ ഹസം ഗ്രാമ പ്രദേശത്തിന് 10 കിലോമീറ്റര്‍ പരിധിയില്‍ വെള്ളമൊഴുക്കിന് സാധ്യതയുണ്ടെന്നും അവിടുത്തെ റോഡുകളിലൂടെ ഗതാഗതം നടത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Similar News