സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് മുതല്‍ ആഗസ്റ്റ് ഏഴ് വരെ വ്യാപകമായ മഴയ്ക്ക് സാധ്യത

Update: 2022-08-03 11:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ (ആഗസ്റ്റ് മൂന്ന്) ആഗസ്റ്റ് ഏഴ് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ആഗസ്റ്റ് അഞ്ച് വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിന് മുകളില്‍ അന്തരീക്ഷ ചുഴിയും തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നതിനാലാണിതെന്ന് അറിയിപ്പില്‍ പറയുന്നു. 

Tags:    

Similar News