തിരുവനന്തപുരം: നവംബര്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട് തീരത്തു കൂടി കരയില്‍ പ്രവേശിച്ചിരുന്നു. നിലവില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി വടക്കന്‍ തമിഴ്‌നാടിനും സമീപപ്രദേശത്തായുമാണ് സ്ഥിതി ചെയ്യുന്നത്. മധ്യ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്.
നാളെ(നവംബര്‍ 13)ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.