കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 16 ക്യാമ്പുകളാണുള്ളത്. 205 കുടുംബങ്ങളിലെ 645 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. 237 പുരുഷന്മാരും 263 സ്ത്രീകളും 145 കുട്ടികളും ക്യാംപുകളിലുണ്ട്.
കോഴിക്കോട് താലൂക്കില്‍ രണ്ട് ക്യാമ്പുകളാണുള്ളത്. കച്ചേരിക്കുന്ന് അങ്കണവാടിയില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുണ്ട്. ഒരു പുരുഷനും 2 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടും. കുമാരനല്ലൂര്‍ വില്ലേജിലെ ലോലയില്‍ അങ്കണവാടിയില്‍ ആരംഭിച്ച ക്യാമ്പില്‍ മൂന്ന് അംഗങ്ങള്‍ ഉള്ള ഒരു കുടുംബം താമസിക്കുന്നു.
കൊയിലാണ്ടി താലൂക്കില്‍ നാല് ക്യാമ്പുകളാണുള്ളത്. ചക്കിട്ടപ്പാറ കൂരാച്ചുണ്ട് വില്ലേജുകളിലെ 51 കുടുംബങ്ങളളില്‍ നിന്നുള്ള 178 പേരാണ് ഇവിടെ ഉള്ളത്. ഇതില്‍ 61 പുരുഷന്മാര്‍ 72 സ്ത്രീകള്‍ 45 കുട്ടികള്‍ എന്നിവരുള്‍പ്പെടും.
വടകര താലൂക്കില്‍ എട്ട് ക്യാമ്പുകളിലായി 143 കുടുംബങ്ങളില്‍ നിന്നുള്ള 417 പേരാണുള്ളത്. 160 പുരുഷന്‍മാര്‍, 178 സ്ത്രീകള്‍, 79 കുട്ടികള്‍.
താമരശ്ശേരി താലൂക്കില്‍ മുത്തപ്പന്‍ പുഴ ഭാഗത്തെ 7 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 13 കുടുംബങ്ങളില്‍ നിന്നുള്ള 42 പേരാണുള്ളത്. 12 പുരുഷന്‍മാര്‍, 16 സ്ത്രീകള്‍, 14 കുട്ടികള്‍.
നഗരം വില്ലേജ് സൗത്ത് ബീച്ച് പെട്രോള്‍ പമ്പിന് തെക്കുഭാഗത്തു താമസിക്കുന്ന ഫൈസല്‍ എന്നവരുടെ വീടിന്റെ മേല്‍ക്കൂര മഴയില്‍ തകര്‍ന്നു വീണു. ആളപായമില്ല. കക്കയം ഡാംസൈറ്റ് റോഡില്‍ ഒമ്പതാം വളവില്‍ റോഡിന്റെ ഒരുവശം ഇടിഞ്ഞു താഴ്ന്നു. ബാലുശ്ശേരി വില്ലേജില്‍ കടലാട് കണ്ടി അഷ്‌റഫ് എന്നവരുടെ കിണര്‍ ഇടിഞ്ഞുതാണു.
പുതുപ്പാടി പഞ്ചായത്ത് പത്താം വാര്‍ഡില്‍ വീട് മുറ്റത്തിന്റെ മതില്‍ ഇടിഞ്ഞ് സാജിത പള്ളിക്കുന്നുമ്മല്‍ എന്നവരും കുടുംബവും ബന്ധു വീട്ടിലേക്ക് മാറി. ജില്ലയിലെ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. വിവരങ്ങള്‍ക്ക് കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം 0495 2371002. ടോള്‍ഫ്രീ നമ്പര്‍ 1077.