കനത്ത മഴ; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

നിലവിലുള്ള എന്‍ഡിആര്‍എഫിനെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകളെ നിയോഗിക്കും

Update: 2022-08-01 07:38 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും.

ഇറിഗേഷന്‍, കെഎസ്ഇബി, മോട്ടോര്‍ വെഹിക്കിള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ,പോലിസ്, ഐഎംപിആര്‍ഡി, ഫിഷറീസ് വകുപ്പുകള്‍ക്ക് പുറമെ സിവില്‍ ഡിഫന്‍സ് സേനയും എമര്‍ജന്‍സി സെന്റര്‍ ഭാഗമായിരിക്കും.

നിലവിലുള്ള എന്‍ഡിആര്‍എഫിനെ കൂടാതെ എറണാകുളം കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകള്‍ നിയോഗിക്കും. ചെന്നൈയിലെ ആര്‍ക്കോണത്തുള്ള എന്‍ഡിആര്‍എഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക. ജില്ലാ തല എമര്‍ജന്‍സി കേന്ദ്രങ്ങളും ജാഗ്രത പുലര്‍ത്തുന്നുണ്ട്. 

Tags:    

Similar News