സംസ്ഥാനത്ത് നവംബര്‍ നാലുവരെ ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത

നവംബര്‍ നാല് വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഇന്ന് (ഒക്ടോബര്‍ 31) മുതല്‍ നവംബര്‍ രണ്ട് വരെ അതി ശക്തമായ മഴക്കുമാണ് സാധ്യത

Update: 2021-10-31 06:23 GMT

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് നവംബര്‍ നാല് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ നാല് വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഇന്ന് (ഒക്ടോബര്‍ 31) മുതല്‍ നവംബര്‍ രണ്ട് വരെ അതി ശക്തമായ മഴക്കുമാണ് സാധ്യത.

തെക്കു പടിഞ്ഞാറന്‍ ന്യുനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിനു സമീപവുമായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്നു നാലു ദിവസങ്ങളില്‍ പടിഞ്ഞാറന്‍ ദിശയിലുള്ള സഞ്ചാരം തുടരാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    

Similar News