ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ്; ദൃശ്യത കുറഞ്ഞു

Update: 2021-02-13 03:21 GMT

ന്യൂഡല്‍ഹി: വായുമലിനീകരണം തീവ്രമായി തുടരുന്ന ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് വ്യാപിച്ചു. സിസ്റ്റംസ് ഓഫ് എയര്‍ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് റിസര്‍ച്ചിന്റെ കണക്കുപ്രകാരം ഡല്‍ഹിയിലെ ഇന്നത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 307 ആണ്.

ഐടിഒ 392, ആര്‍ കെ പുരം 412, ചാന്ദ്‌നി ചൗക്ക് 406 എന്നിങ്ങനെയാണ് വായുമലിനീകരണം ഗുരുതരമായ മറ്റിടങ്ങളിലെ കണക്കുകള്‍. മലിനീകരണം ശക്തമായത് ദൃശ്യതയെയും ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിലവില്‍ എക്യുഐ 'വളരെ മോശം' വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.

പഞ്ചാബിലെയും ഹരിയാനയിലെയും ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും ചില പോക്കറ്റുകളില്‍ പുകമഞ്ഞ് ശക്തമാണ്. ഇന്നലെ മുതല്‍ സ്ഥിതിഗതികള്‍ മോശമാണ്. ഇന്നും അത് തുടരുകയാണ്.

Tags:    

Similar News