'50 ബോംബുകള്‍ പഞ്ചാബില്‍ എത്തിയിട്ടുണ്ട്'; കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വക്കെതിരേ ഏപ്രില്‍ 22 വരെ ഒരു നടപടിയും സ്വീകരിക്കരുത്; ഹൈക്കോടതി

Update: 2025-04-17 06:27 GMT
50 ബോംബുകള്‍ പഞ്ചാബില്‍ എത്തിയിട്ടുണ്ട്; കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വക്കെതിരേ ഏപ്രില്‍ 22 വരെ ഒരു നടപടിയും സ്വീകരിക്കരുത്; ഹൈക്കോടതി

ചണ്ഡീഗണ്ഡ്: കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വക്കെതിരേ ഏപ്രില്‍ 22 വരെ ഒരു നിര്‍ബന്ധിത നടപടിയും സ്വീകരിക്കരുതെന്ന് പഞ്ചാബ്-ഹരിയാന സര്‍ക്കാരിനോട് ഹൈക്കോടതി. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബജ്വ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. '50 ബോംബുകള്‍ പഞ്ചാബില്‍ എത്തിയിട്ടുണ്ട്' എന്ന പരാമര്‍ശത്തിന്റെ പേരിലാണ് പ്രതാപ് സിങ് ബജ്‌വക്കെതിരേ കേസെടുത്തത്.

ഏപ്രില്‍ 22 ന് കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ ബജ്‌വയെ അറസ്റ്റ് ചെയ്യരുതെന്ന് പഞ്ചാബ് സര്‍ക്കാരിനോട് കോടതി നിര്‍േദശിച്ചിട്ടുണ്ടെന്ന് വാദം കേള്‍ക്കലിന് ശേഷം ബജ്‌വയുടെ അഭിഭാഷകന്‍ എപിഎസ് ഡിയോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍, സംസ്ഥാനത്തെ വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന സ്ഥിതിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ വാദമാണ് ബജ്‌വ ഉയര്‍ത്തിപ്പിടിച്ചതെന്ന് ഡിയോള്‍ പറഞ്ഞു.പ്രതിപക്ഷ നേതാവായ ബജ്‌വയ്ക്കെതിരെ രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും അപകടമുണ്ടാക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.






Tags:    

Similar News