ഹിജാബ് നിരോധനം; ഹരജി നല്‍കിയ ഹസ്ര ഷിഫയുടെ പിതാവിന്റെ ഹോട്ടല്‍ ഹിന്ദുത്വര്‍ ആക്രമിച്ചു; സഹോദരന് പരിക്ക്

Update: 2022-02-22 08:06 GMT

ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയിലെ വിദ്യാലയങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ ഹസ്ര ഷിഫയുടെ പിതാവിന്റെ ഹോട്ടലിനെതിരേ ആക്രമണം. ഉഡുപ്പിയിലെ മാല്‍പേയിലാണ് സംഭവം.

സംഘ് പരിവാര സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ഹസ്ര ട്വിറ്ററിലൂടെ അറിയിച്ചു. ഹോട്ടല്‍ തകര്‍ത്തതിനു പുറമെ സഹോദരനെയും ആക്രമിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

'എന്റെ അവകാശമായ ഹിജാബിന് വേണ്ടി ഞാന്‍ നിലകൊള്ളുന്നത് തുടരുന്നതുകൊണ്ട് മാത്രം എന്റെ സഹോദരനെ ഒരു ജനക്കൂട്ടം ക്രൂരമായി ആക്രമിച്ചു. ഞങ്ങളുടെ സ്വത്തും നശിച്ചു. എന്തുകൊണ്ട്? എനിക്ക് എന്റെ അവകാശം ചോദിക്കാന്‍ കഴിയില്ലേ? അവരുടെ അടുത്ത ഇര ആരായിരിക്കും? സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു''- ഹസ്ര ഷിഫ ട്വീറ്റ് ചെയ്തു. ഉഡുപ്പി പോലിസിനെ ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Tags:    

Similar News