ഹിജാബ് അഭിമാനവും സുരക്ഷയും: ഏജീസ് ഓഫിസിന് മുന്‍പില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പണ്ഡിത സംഗമം നടത്തി
സംഗമം ആള്‍ ഇന്ത്യ ഇമാംസ് ദേശീയ ജനറല്‍ സെക്രട്ടറി മൗലാനാ ഫൈസല്‍ അഷ്‌റഫി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഹിജാബ് അഭിമാനവും സുരക്ഷയും എന്ന പ്രമേയത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ കാംപയിനിന്റെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫിസിന് മുന്‍പില്‍ പണ്ഡിത സംഗമം നടന്നു. സംഗമം ആള്‍ ഇന്ത്യ ഇമാംസ് ദേശീയ ജനറല്‍ സെക്രട്ടറി മൗലാനാ ഫൈസല്‍ അഷ്‌റഫി ഉദ്ഘാടനം ചെയ്തു. ഹിജാബ് വിവാദം സംഘപരിവാറിന്റെ മുസ്‌ലിം ഉന്മൂലനത്തിനുള്ള ഒളിയജണ്ടയും ഭരണഘടനാ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വിഎം ഫത്തഹുദ്ദീന്‍ റഷാദി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍ മൗലവി, പാണയം നാസര്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു.