ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് പുറത്തുപോയ ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദും മിര്‍ ജാഫര്‍മരാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്.
18ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് ബംഗാള്‍ നവാബിനെ ഒറ്റിയ പട്ടാള ജനറലായിരുന്നു മിര്‍ ജാഫര്‍.
'അദ്ദേഹം അസം മുഖ്യമന്ത്രി മാത്രമല്ല... ബിജെപിയുടെ വില്ലനാണ്, കോണ്‍ഗ്രസില്‍ നിന്ന് എല്ലാം നേടിയ ശേഷം കോണ്‍ഗ്രസിനെ അവസാനിപ്പിക്കാന്‍ ചുമതലയേറ്റിരിക്കുന്നു. ആരെങ്കിലും മിര്‍ ജാഫറിനെപ്പോലെയുണ്ടെങ്കില്‍, അത് ഹിമന്ത ബിശ്വ ശര്‍മ്മയാണ്. ജമ്മു കശ്മീരില്‍ ഒരു മിര്‍ ജാഫര്‍ കൂടിയുണ്ട്. എന്നാല്‍ അദ്ദേഹം വടക്ക് കിഴക്കന്‍ മേഖലയിലെ മിര്‍ ജാഫര്‍ ആണ്,' - അദ്ദേഹം പറഞ്ഞു.
ഗുലാം നബി ആസാദിനെ പരാമിര്‍ശിച്ചുകൊണ്ടായിരുന്നു ജയ്‌റാം രമേശിന്റെ മിര്‍ ജാഫര്‍ പരാമര്‍ശം.
തരുണ്‍ ഗൊഗോയ് കാബിനറ്റില്‍ അംഗമായിരുന്നു ശര്‍മ. പിന്നീട് ബിജെപിയിലേക്ക് ചേക്കേറി മുഖ്യമന്ത്രിയായി.
കോണ്‍ഗ്രസ്സിലെ നീണ്ടകാല പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഗുലാം നബി ധാരാളം അഭിമുഖങ്ങള്‍ നല്‍കി സ്വയം തുറന്നുകാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.