ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭ നേതാവിന് ഭഗവത് ഗീതയും വാളും നല്‍കി ആദരം

Update: 2019-02-25 13:34 GMT

ലഖ്‌നൗ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ചതിന് ജയിലില്‍ പോയ ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയെയും ഭര്‍ത്താവ് അശോക് പാണ്ഡെയെയും ആദരിച്ച് ഹിന്ദു മഹാസഭ. ഗാന്ധിവധം പുനരാവിഷ്‌കരിച്ച ജനുവരി 30ലെ പരിപാടിയില്‍ പങ്കെടുത്ത 30 പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് ഭഗവത് ഗീതയുടെ പതിപ്പും ഒരു വാളും നല്‍കിയാണ് പൂജാ ശകുന്‍ പാണ്ഡെയെ ആദരിച്ചത്.

അതേസമയം, ഗാന്ധിവധം പുനരാവിഷ്‌കരിച്ചത് തെറ്റല്ലെന്നും ചിലര്‍ അതിനെ വിവാദമാക്കിയതാണെന്നും കൗശിക് പറഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്ത പോലിസ് നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു. നാഥൂറാം ഗോഡ്‌സെയെ കുറിച്ചുള്ള പുസ്തകം വിദ്യാര്‍ഥികളുടെ പാഠഭാഗമായി ഉള്‍പ്പെടുത്തണമെന്നും യഥാര്‍ത്ഥ സത്യം കുട്ടികള്‍ മനസ്സിലാക്കണമെന്നുമെന്നും പൂജാ ശകുന്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ 71ാം രക്തസാക്ഷിത്വദിനത്തില്‍ യുപിയിലെ അലിഗഢില്‍ വച്ചാണ് ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറാം തിയതി പൂജാ ശകുനേയും ഭര്‍ത്താവിനേയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News