ജാർഖണ്ഡിൽ ഹോളി ഘോഷയാത്രയ്ക്കിടെ സംഘർഷം: വാഹനങ്ങൾക്കു തീവച്ചു

Update: 2025-03-15 06:27 GMT
ജാർഖണ്ഡിൽ ഹോളി ഘോഷയാത്രയ്ക്കിടെ സംഘർഷം: വാഹനങ്ങൾക്കു തീവച്ചു

റാഞ്ചി: ജാർഖണ്ഡിലെ ഗിരിധിഹ് പ്രദേശത്ത് ഹോളി ആഘോഷത്തിനിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് തീയിട്ടതായി റിപോർട്ട്.ഗിരിധിഹിലെ ഘോഡ്ധംഭ ചൗക്കിനു സമീപമുള്ള തെരുവിലൂടെ ഹോളി ഘോഷയാത്ര കടന്നുപോവുമ്പോഴാണ് സംഭവം. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു.ചില വാഹനങ്ങൾക്ക് തീയിട്ടതൊഴിച്ചാൽ കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് എസ്പി ഡോ. ബിമൽ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് അധികൃതരുടെ അവകാശവാദം. സംഭവത്തിൽ ഉൾപ്പെട്ട ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. കർശന നടപടി സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.ക്രമസമാധാനം തകർക്കുകയെന്ന ലക്ഷ്യത്തോടെ ചില സാമൂഹികവിരുദ്ധർ വാഹനങ്ങൾക്ക് തീയിട്ടുവെന്നാണ് അധികൃത ഭാഷ്യം. സംഭവത്തിനു പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നതായും ഡെപ്യൂട്ടി ഡെവലപ്മെൻ്റ് കമ്മീഷണർ സ്മിത കുമാരി പറഞ്ഞു.

Similar News