കൊവിഡ് വ്യാപനം: ഹോങ്കോങ്ങില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

Update: 2021-01-23 13:43 GMT

ഹോങ്കോങ്: കൊവിഡ് വൈറസ് വ്യാപനത്തിനിടെ ഹോങ്ങ്കോങ്ങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ആദ്യമായാണ് ഹോങ്ങ്കോങ്ങില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. കോലൂണ്‍ ഉപദ്വീപിലെ ഒരു പ്രദേശത്താണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പതിനായിരത്തോളം പ്രദേശവാസികളോട് കൊവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിര്‍ദ്ദേശം.

അന്താരാഷ്ട്ര വാണിജ്യ കേന്ദ്രത്തിന് സമീപമുള്ള 70 കെട്ടിടങ്ങള്‍ നിയന്ത്രിത പ്രദേശത്തുണ്ടെന്നും അതിനാല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ കൊവിഡ് പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാല്‍ ആളുകള്‍ക്ക് തിങ്കളാഴ്ചയോടെ ജോലിയിലേക്ക് തിരികെ മടങ്ങാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 50 താല്‍ക്കാലിക പരിശോധനാ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നാണ് ഹോങ്കോങ്ങ്. ഹോങ്കോഹില്‍ 81 പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തി, മൊത്തം എണ്ണം 10,010 ആയി. 160 ലധികം പേര്‍ മരിച്ചു.




Similar News