വഖ്ഫ് നിയമം സുപ്രിംകോടതി സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു: തെലങ്കാന ന്യൂനപക്ഷകാര്യ ഉപദേഷ്ടാവ്

ഹൈദരാബാദ്: 2025 ലെ വഖ്ഫ് ഭേദഗതി നിയമം സുപ്രിംകോടതി സ്റ്റേ ചെയ്യുമെന്ന പ്രതീക്ഷ പങ്കു വച്ച് തെലങ്കാന സര്‍ക്കാരിന്റെ ന്യൂനപക്ഷ കാര്യ ഉപദേഷ്ടാവ് മുഹമ്മദ് അലി ഷബ്ബീര്‍.വഖ്ഫ് നിയമത്തിനെതിരായ ഹരജിക്കാരില്‍ ഒരാളായ ഷബ്ബീര്‍ സുപ്രിംകോടതിയില്‍ നടന്ന വാദം കേള്‍ക്കലില്‍ പങ്കെടുത്തു. ഇന്നലെ നടന്ന കോടതിയുടെ ചില നിരീക്ഷണത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
കോടതി വഖ്ഫായി പ്രഖ്യാപിച്ച സ്വത്ത് വഖ്ഫ് അല്ല എന്ന് പ്രഖ്യാപിക്കാന്‍ ആകില്ലെന്ന് സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. വഖ്ഫ് ബോര്‍ഡുകളിലെയും സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലെയും എക്സ്-ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ എല്ലാവരും മുസ് ലിംകളായിരിക്കണമെന്നും ഇന്നലെ കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശുഭ സൂചനയാണെന്നും മുഹമ്മദ് അലി ഷബ്ബീര്‍ കൂട്ടിചേര്‍ത്തു. വഖ്ഫില്‍ ,ഇന്ന് ഉച്ചക്ക് കോടതി വീണ്ടും വാദം കേള്‍ക്കും.