അയോധ്യയിലെ മസ്ജിദ് വഖ്ഫ്-ശരീഅത്ത് നിയമ വിരുദ്ധം: അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ്

Update: 2021-02-25 14:03 GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതിനു പകരം അയോധ്യയില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം നിര്‍മിക്കുന്ന മസ്ജിദ് വഖ്ഫ് നിയമത്തിനും ശരീഅത്ത് നിയമത്തിനും വിരുദ്ധമാണെന്നു അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) അംഗം സഫരിയാബ് ജീലാനി പറഞ്ഞു. അയോധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളിയുടെയുടെയും ആശുപത്രിയുടെയും ബ്ലൂപ്രിന്റ് ലഖ്‌നൗവിലെ ഇന്തോ-ഇസ് ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐഐസിഎഫ്) ഓഫിസില്‍ അനാച്ഛാദനം ചെയ്തു. പള്ളിയും കെട്ടിടവും നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡാണ് ഐഐസിഎഫ് രൂപീകരിച്ചത്.

    'വഖ്ഫ് നിയമമനുസരിച്ച് പള്ളികളോ പള്ളികളുടെ സ്ഥലമോ മാറ്റാന്‍ കഴിയില്ല. അയോധ്യയിലെ നിര്‍ദ്ദിഷ്ട പള്ളി നിര്‍മാണം നിയമലംഘനമാണ്. ഇത് ശരീഅത്ത് നിയമത്തിന്റെയും ലംഘനമാണെന്നും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ജിലാനി പറഞ്ഞു. 'മറ്റേതെങ്കിലും സ്ഥലത്ത് പള്ളിക്ക് ഭൂമി സ്വീകരിക്കാനുള്ള നിര്‍ദേശം ഞങ്ങള്‍ തള്ളിയതാണ്. ഞങ്ങള്‍ക്ക് യഥാര്‍ത്ഥ സ്ഥലം നഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് ഒരു പള്ളിക്ക് ഭൂമി ആവശ്യമില്ലെന്നും എഐഎംപിഎല്‍ബി എക്‌സിക്യൂട്ടീവ് അംഗം ഇല്യാസ് പറഞ്ഞു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലാണ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

    നഷ്ടപരിഹാരമായി നല്‍കിയ ധന്നിപൂരിലെ പ്രസ്തുത ഭൂമി മുസ്‌ലിംകള്‍ നിരസിച്ചു. സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് രൂപീകരിച്ച ട്രസ്റ്റ് നിര്‍മിച്ച പള്ളി ഒരു പ്രതീകാത്മകമാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 13ന് നടന്ന അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അസദുദ്ദീന്‍ ഉവൈസയാണ് ഇക്കാര്യം ഉന്നയിച്ചത്. വഖ്ഫ് നിയമപ്രകാരം പള്ളിക്ക് ഭൂമി കൈമാറ്റം അനുവദനീയമല്ലെന്നും എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതത്. പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. കൂടാതെ ഒരു പുതിയ പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കണമെന്നും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Ayodhya Mosque Against Waqf Act, Illegal Under Shariah Law: AIMPLB

Tags:    

Similar News