രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം 70% പൂര്‍ത്തിയായി; ജനുവരിയില്‍ വിഗ്രഹം സ്ഥാപിക്കും
അന്നുമുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താനും ആരാധന നടത്താനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും-അദ്ദേഹം പറഞ്ഞു.
ലഖ്‌നൗ: 2024 ജനുവരി മൂന്നാം വാരത്തോടെ രാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം 70% പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു പരിപാടിക്ക് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ നിര്‍മ്മാണവും 2024 ലെ പൊതുതെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ജനുവരി മൂന്നാം വാരത്തോടെ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. അന്നുമുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താനും ആരാധന നടത്താനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും-അദ്ദേഹം പറഞ്ഞു.