"കൊവോവാക്‌സ്'' ജൂണില്‍ വിപണിയിലെത്തിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ

Update: 2021-01-30 12:29 GMT

ന്യൂഡല്‍ഹി: കോവിഷീല്‍ഡിനു പുറമെ മറ്റൊരു വാക്‌സിന്‍ കൂടി ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ). നോവാവാക്‌സുമായി സഹകരിച്ച് കോവൊവാക്‌സ് (COVOVAX ) എന്ന വാക്‌സിനാണ് കമ്പനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. വാക്‌സിന്‍ പരീക്ഷണം ആരംഭിക്കാന്‍ കമ്പനി അപേക്ഷിച്ചിട്ടുണ്ടെന്നും ജൂണ്‍ മാസത്തോടെ കോവൊവാക്‌സ് വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും (എസ്ഐഐ) സിഇഒ അദാര്‍ പൂനവല്ല പറഞ്ഞു.

വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി സിറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നല്‍കിയിരുന്നു. നോവാ വാക്സുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മികച്ച ഫലപ്രാപ്തി കാണിച്ചുവെന്നും ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനായി അപേക്ഷിച്ചുവെന്നും അദര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു. 2021 ജൂണ്‍ മാസത്തോടെ കോവോവാക്‌സ് പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ജനുവരി 16 മുതല്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.




Similar News