പാര്‍സലില്‍ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമക്ക് ക്രൂരമര്‍ദ്ദനം

Update: 2025-03-14 09:47 GMT
പാര്‍സലില്‍ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമക്ക് ക്രൂരമര്‍ദ്ദനം

ആലപ്പുഴ: പാര്‍സലില്‍ ഗ്രേവി കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയെ യുവാക്കള്‍ ക്രൂരമായി ആക്രമിച്ചു. ആലപ്പുഴയിലെ താമരക്കുളത്തെ ഹോട്ടല്‍ ഉടമ മുഹമ്മദ് ഉവൈസിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം.

പൊറോട്ടയും ബീഫും വാങ്ങിയതിനൊപ്പം വാങ്ങിയ പാര്‍സലില്‍ ഗ്രേവി തന്നത് കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. വലിയ രീതിയിലുള്ള തര്‍ക്കം തന്നെ പ്രദേശത്ത് ഉണ്ടായി. ഇതിനിടയില്‍ യുവാക്കളില്‍ ഒരാള്‍ ചട്ടുകം കൊണ്ട് ഉവൈസിനെ ആക്രമിക്കുകയായിരുന്നു. പൊറോട്ടയുടെ എണ്ണത്തിനനുസരിച്ച് ഗ്രേവി തന്നില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു മര്‍ദ്ദനം. മൂന്നു പേര്‍ ചേര്‍ന്നാണ് ഉവൈസിനെ ആക്രമിച്ചത്.

Tags:    

Similar News