സംസ്ഥാനത്ത് ഇന്ന് മുതല്‍ വീട് നിര്‍മ്മാണത്തിന് ചെലവേറും

നഗരമേഖലയില്‍ 250 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 2500 രൂപയില്‍ നിന്ന് 37,500 രൂപയാകും വര്‍ധന.

Update: 2023-04-10 05:32 GMT

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ കുത്തനെ വരുത്തിയ വര്‍ധന ഇന്ന് നിലവില്‍ വരും. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് പെര്‍മിറ്റ് ഫീസ് കൂട്ടിയിട്ടില്ല.കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ് 80 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 30 രൂപയില്‍ നിന്ന് പത്തിരട്ടി കൂട്ടി 300 രൂപയാകും. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1000 മുതല്‍ 5000 രൂപ വരെയാകും. പെര്‍മിറ്റ് ഫീസ് , പഞ്ചായത്തില്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 525 രൂപയില്‍ നിന്ന് 7500 രൂപയാകും.

250 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വീടുകള്‍ക്ക് 1750 രൂപയില്‍ നിന്ന് 25,000 രൂപയാകും. നഗര മേഖലയില്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 750 രൂപയില്‍ നിന്ന് 15,000 രൂപയാകും. നഗരമേഖലയില്‍ 250 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 2500 രൂപയില്‍ നിന്ന് 37,500 രൂപയാകും വര്‍ധന.





Tags:    

Similar News