ദേശീയ സ്‌റ്റോക് എക്‌സ്‌ചേഞ്ച് മുന്‍ മേധാവി ചിത്രാ രാമകൃഷ്ണ പിഴയൊടുക്കാതെ രക്ഷപ്പെട്ടതെങ്ങനെ? സെബി അന്വേഷണം തുടങ്ങി

Update: 2022-02-17 04:29 GMT

ന്യൂഡല്‍ഹി; ദേശീയ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ ആദ്യ വനിതാ മേധാവിയായ ചിത്രാ രാമകൃഷ്ണ പിഴയൊടുക്കാതെ രക്ഷപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്താനൊരുങ്ങി സെബിയും കേന്ദ്ര സര്‍ക്കാരും. 2016ല്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ജോലി രാജിവച്ചു പോയത്. വിലപ്പെട്ട നിരവധി രേഖകളുളള അവരുടെ ലാപ് ടോപ്പ് എങ്ങനെയാണ് മാലിന്യമായി ഒഴിവാക്കിയതെന്നും അന്വേഷിക്കുന്നുണ്ട്.

നിരവധി പേരുടെ വിവരങ്ങള്‍ക്കുപുറമെ ചിത്രയുമായി ബന്ധപ്പെട്ടവരുടെ ഐപി അഡ്രസുകളുടെ വിവരങ്ങളും ലാപ്‌ടോപ്പിലുണ്ടായിരുന്നു. 

ബോര്‍ഡില്‍ നടന്ന പല നിയമനങ്ങളും വഴിവിട്ടാണെന്നും ആരോപണമുണ്ട്.

2016 ഡിസംബറില്‍ 'വ്യക്തിപരമായ കാരണങ്ങള്‍' ചൂണ്ടിക്കാട്ടി രാജിവച്ച് പുറത്തുപോകാന്‍ ചിത്രയ്ക്ക് കഴിഞ്ഞത് ബോര്‍ഡിന്റെയും ചില ഉന്നത എക്‌സിക്യൂട്ടീവുകളുടെയും സഹായത്താലാണെന്ന് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.

ഏപ്രില്‍ 2015 മുതല്‍ ഒക്ടോബര്‍ 2016വരെയുള്ള കാലയളവില്‍ പ്രധാന ഉപദേശകനായി നിയമിക്കപ്പെട്ട ആനന്ദ് സുബ്രഹ്മണ്യന്റെ നിയമനവും സെബി പരിശോധിക്കുന്നുണ്ട്.

ദേശീയ് സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ പല പരിഷ്‌കാരങ്ങളും തീരുമാനങ്ങളും നീക്കങ്ങളും അജ്ഞാതനായ ഓരാളുടെ ഉപദേശത്താലാണെന്നാണ് സെബിയുടെ വിലയിരുത്തല്‍. യോഗി എന്നാണ് ചിത്ര അയാളെ. അവര്‍ പരസ്പരം കണ്ടിട്ടുമില്ല. പല നിയമനങ്ങളും ജോലിക്കാരുടെ ശമ്പളവും ഒക്കെ ഇയാളുമായി ആലോചിച്ചാണ് തീരുമാനിച്ചിരുന്നതത്രെ.

Tags:    

Similar News