അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിങ്: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ പിടിയില്‍

കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാല്‍ ദാമോദരനെ (49)യാണ് തിരുവല്ല പോലിസ് പിടികൂടിയത്.

Update: 2019-01-18 18:14 GMT

തിരുവല്ല: ഡിസംബര്‍ 26ന് നടന്ന അയ്യപ്പജ്യോതിയില്‍ എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പങ്കെടുത്തുവെന്ന വ്യാജ വാര്‍ത്തയും ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ പോലിസ് പിടിയിലായി. കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാല്‍ ദാമോദരനെ (49)യാണ് തിരുവല്ല പോലിസ് പിടികൂടിയത്. ഇതേ കേസില്‍ തിരുവല്ല സ്വദേശി ജയന്‍ നേരത്തെ പിടിയിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശിവലാല്‍ ദാമോദരന്‍ പിടിയിലായത്. തനിക്കെതിരേ വ്യജവാര്‍ത്ത നിര്‍മിച്ചു പ്രചരിപ്പിച്ചവര്‍ക്കെതിരേ ഋഷിരാജ് സിങ് തന്നെ രംഗത്തെത്തിയിരുന്നു.

Tags:    

Similar News