മന്ത്രവാദിക്ക് വഴങ്ങി കൊടുക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് നദിയില്‍ മുക്കി കൊന്നു
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാന്‍പാല്‍, മന്ത്രവാദി സാന്തദാസ് ദുര്‍ഗാദാസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു
ലക്നോ: മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് നദിയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാന്‍പാല്‍, മന്ത്രവാദി സാന്തദാസ് ദുര്‍ഗാദാസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
മാന്‍പാല്‍ ഭാര്യയെ നദിയില്‍ മുക്കിക്കൊല്ലുന്നത് ഇവരുടെ മകന് കണ്ടുവെങ്കിലും അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപെടുത്തി മകനെ ഇയാള്‍ ഓടിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം മാന്‍പാലും കൂടെയുണ്ടായിരുന്ന മന്ത്രവാദി സാന്തദാസ് ദുര്‍ഗാദാസും നദി നീന്തിക്കടന്ന് ബദാവുന്‍ ജില്ലയിലേക്ക് രക്ഷപ്പെട്ടെങ്കിലും യുവതിയുടെ സഹോദരന് പരാതി നല്‍കിയതോടെയാണ് പോലിസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് ഭര്‍ത്താവ് തന്നെ നിര്‍ബന്ധിക്കുകയാണെന്ന് യുവതി ദിവസങ്ങള്‍ക്ക് മുമ്പ് സഹോദരനെ അറിയിച്ചിരുന്നു. വ്യാഴാഴ്ച്ച സഹോദരിയുടെ വീട്ടിലെത്തിയപ്പോള്‍ പ്രശ്നങ്ങള്‍ അവസാനിച്ചതായാണ് മനസ്സിലാക്കാനായതെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു.
ഇക്കാര്യത്തെ കുറിച്ച് സഹോദരന് ഇയാളുമായി സംസാരിക്കുകയും ചെയ്തിരുന്നു. സഹോദരന് തിരികെപ്പോയ ശേഷം ഭാര്യയെയും കൂട്ടി മാന്‍പാല്‍ വീടിന് സമീപത്തുള്ള നദിയിലെത്തുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. മന്ത്രവാദിയുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം.ക്രിമിനല്‍ പശ്ചാത്തലമുള്ള മന്ത്രവാദി വന്‍തോതില്‍ ഹെറോയിന്‍ കൈവശം വച്ചതിന് കഴിഞ്ഞവര്‍ഷം പിടിയിലായിരുന്നു.