മകനെ ബലി നല്‍കണമെന്ന് ഭര്‍ത്താവിന്റെ ആവശ്യം; പരാതിയുമായി ഭാര്യ
മന്ത്രവാദത്തിലെ കുട്ടി പൂജ എന്ന ആചാരത്തിനായാണ് മകനെ ബലി നല്‍കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരി ആരോപിച്ചു
ബെംഗളൂരു: മകനെ ബലി നല്‍കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെതിരേ പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനില്‍. പണവും ഐശ്വര്യവും വരാന്‍ മകനെ ഭര്‍ത്താവ് ബലി നല്‍കാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. മന്ത്രവാദത്തിലെ കുട്ടി പൂജ എന്ന ആചാരത്തിനായാണ് മകനെ ബലി നല്‍കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരി ആരോപിച്ചു. ബെംഗളൂരുവിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് സദ്ദാം എന്നയാള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ പരാതിയുമായി ആര്‍കെ പുരം പൊലീസിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. സെപ്റ്റംബര്‍ 28ന് നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ ക്രൂരതകളെ കുറിച്ച് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍ത്താവില്‍ നിന്നും സംരക്ഷണം ഒരുക്കണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
2021ലാണ് യുവതി മകന് ജന്മം നല്‍കുന്നത്. ഇതിന് പിന്നാലെയാണ് മകനെ കുട്ടി പൂജയ്ക്കായി ബലി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടത്. അമ്മയെയും ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു. കേരളത്തിലാണ് മന്ത്രവാദ പൂജകള്‍ പലതും നടത്തിയിരുന്നതെന്നും യുവതി പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ഭര്‍ത്താവിന്റെ പീഡനം ക്രൂരമായതോടെ യുവതി മകനൊപ്പം തുമക്കുരുവില്‍ താമസമാക്കിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 13ന് പ്രതിയും സുഹൃത്തും ചേര്‍ന്ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് യുവതി പോലിസില്‍ പരാതി നല്‍കിയത്.