അദ്ദേഹത്തെ ഓര്‍ക്കുക ഒരു പോരാളിയായിട്ടാണ്: കൊവിഡ് ബാധിച്ചു മരിച്ച ഡോക്ടറെ കുറിച്ച് ഭാര്യ പറയുന്നു
ലോക് നായക് ജയ് പ്രകാശ് (എല്‍എന്‍ജെപി) ആശുപത്രിയിലെ അനസ്‌തേഷ്യ വകുപ്പിലെ സ്‌പെഷ്യലിസ്റ്റായിരുന്നു ഗുപ്ത. ദില്ലി സര്‍ക്കാരിനു കീഴിലുള്ള കൊവിഡ് പ്രതിരോധ കേന്ദ്രമായ ഈ ആശുപത്രിയില്‍ മുഴുവന്‍ സമയ സേവനത്തിന് സന്നദ്ധനായി മുന്നിട്ടിറങ്ങിയ ഗുപത നൂറു ദിവസാണ് ഇവിടെ ജോലി ചെയ്തത്.
ന്യൂഡല്‍ഹി: ' അദ്ദേഹം ഒരു പോരാളിയും കോവിഡ് 19 ന് എതിരെ പ്രവര്‍ത്തിച്ച വീരനുമായിരുന്നു. കോവിഡ് 19 നെതിരെ പോരാടിയാണ് അദ്ദേഹം മരിച്ചത്, അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിന് ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കും.' കൊവിഡ് ബാധിച്ചു മരിച്ച ഡോ. അസീം ഗുപ്തയെ(52) കുറിച്ച് ഭാര്യ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ സമര്‍പ്പിത സേവനത്തിനുള്ള തെളിവായി മാറുകയാണ്. ലോക് നായക് ജയ് പ്രകാശ് (എല്‍എന്‍ജെപി) ആശുപത്രിയിലെ അനസ്‌തേഷ്യ വകുപ്പിലെ സ്‌പെഷ്യലിസ്റ്റായിരുന്നു ഗുപ്ത. ദില്ലി സര്‍ക്കാരിനു കീഴിലുള്ള കൊവിഡ് പ്രതിരോധ കേന്ദ്രമായ ഈ ആശുപത്രിയില്‍ മുഴുവന്‍ സമയ സേവനത്തിന് സന്നദ്ധനായി മുന്നിട്ടിറങ്ങിയ ഗുപത നൂറു ദിവസാണ് ഇവിടെ ജോലി ചെയ്തത്. അതിനിടയിലാണ് ഡോ. അസിം ഗുപ്തക്കും ഡോക്ടറായ ഭാര്യക്കും കൊവിഡ് പിടിപെട്ടത്.
തുടക്കത്തില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമായതിനാല്‍ വീട്ടില്‍ തന്നെ ക്വാറന്റയിനില്‍ പ്രവേശിച്ചു. പിന്നീട് അവസ്ഥ ശരിയല്ലെന്ന് മനസിലായപ്പോള്‍ ആശുപത്രികളിലേക്ക് മാറി. എല്‍എന്‍ജെപി ആശുപത്രിയിലായിരുന്ന ഗുപ്തയെ രോഗം ഗുരുതരമായതോടെ സാകേത്തിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എങ്കിലും രക്ഷിക്കാനായില്ല.'എന്റെ ഭര്‍ത്താവ് പോരാട്ട വീര്യമുള്ള ആളാണ്. കൊവിഡ് രോഗികള്‍ക്കു വേണ്ടി പോരാടിയാണ് അദ്ദേഹം മരിച്ചത് അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കുകയെന്നും ഭാര്യ പറഞ്ഞു. ഗുപ്തയുടെ സേവനങ്ങള്‍ സര്‍ക്കാര്‍ വിലമതിക്കുകയാണെന്നും സമൂഹത്തിന് വിലപ്പെട്ട ഒരു പോരാളിയെ നഷ്ടപ്പെട്ടുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കുടുംബത്തിന് ഒരു കോടി രൂപ എക്‌സ് ഗ്രേഷ്യ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.