അമേരിക്കയില്‍ ദുരിതം വിതച്ച് ഐഡ കൊടുങ്കാറ്റ്; കനത്ത മഴയും വെള്ളപ്പൊക്കവും

ന്യൂ ഓര്‍ലിയന്‍സ് ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ലൂസിയാനയിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുത പ്രക്ഷേപണ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടു.

Update: 2021-08-30 13:54 GMT
ന്യൂയോര്‍ക്ക്: ഏറ്റവും അപകടകരമായ കാറ്റഗറി 4 കൊടുങ്കാറ്റായ ഐഡ ചുഴലിക്കാറ്റ് അമേരിക്കയില്‍ കനത്ത നാശം വിതക്കുന്നു. ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഐഡ വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും കാരണമായി. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലാണ് കൊടുങ്കാറ്റ് വീശിയടിക്കുന്നത്.


ന്യൂ ഓര്‍ലിയന്‍സ് ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ലൂസിയാനയിലെ എല്ലാ പ്രദേശങ്ങളിലും വൈദ്യുത പ്രക്ഷേപണ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടു. ഒരു ട്രാന്‍സ്മിഷന്‍ ലൈന്‍ മിസിസിപ്പി നദിയിലേക്ക് വീണു. നഗരത്തിലെ ഏഴര ലക്ഷത്തോളം താമസക്കാര്‍ക്ക് വൈദ്യുതി വിഛേദിക്കപ്പെട്ടിട്ടുണ്ട്. ഇത് കുടിവെള്ള വിതരണം ഉള്‍പ്പടെയുള്ളവയെ ഗുരുതരമായി ബാധിച്ചു.


ഞായറാഴ്ച്ച രാത്രി ആരംഭിച്ച കൊടുങ്കാറ്റ് മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്. 'ഐഡ'യുടെ പാതയെ കുറിച്ചുള്ള മുന്നറിയിപ്പ് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഐഡ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു.


ന്യൂ ഓര്‍ലിയാന്‍സിലും കൊടുങ്കാറ്റ് വലിയ നാശനഷ്ടമുണ്ടാക്കി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഇവിടുത്തെ പത്ത് ലക്ഷത്തോളം താമസക്കാര്‍ക്കും വൈദ്യുതി വിതരണം തടസപ്പെട്ടു. ന്യൂ ഓര്‍ലിയന്‍സ് ട്രാഫിക് കോടതി, ന്യൂ ഓര്‍ലിയന്‍സ് മുനിസിപ്പല്‍ കോടതി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായാഭ്യാര്‍ഥനകള്‍ പ്രവഹിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.





Tags:    

Similar News