നവ മാധ്യമരംഗത്തെ നൂതനപഠനങ്ങള്‍ വിദ്യാര്‍ഥികള്‍ ആര്‍ജിക്കണം: നജീബ് കാന്തപുരം

Update: 2023-02-17 02:26 GMT

മലപ്പുറം: നവ മാധ്യമസംസ്‌കാരത്തിന്റെ കാലത്ത് അവ മൂല്യാധിഷ്ഠിതമായി ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാവുകയും സാമൂഹികവും രാഷ്ട്രീയവും ചിന്താപരവുമായി വളരാനും ആധുനിക സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കി നൂതന പഠനമേഖല ആര്‍ജിച്ചെടുക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്നും നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു. മഞ്ചേരി കാരക്കുന്ന് ജാമിഅ ഇസ്‌ലാമിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ മലപ്പുറം പ്രസ്‌ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ ഐഡം ജേണലിസം വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രിന്‍സിപ്പല്‍ സുഹൈല്‍ ഹുദവി വിളയില്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി റഷീദ് ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍, മാധ്യമ പഠനകേന്ദ്രം ഡയറക്ടര്‍ വി എം സുബൈര്‍, മനോരമ ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് എസ് മഹേഷ് കുമാര്‍ ക്ലാസെടുത്തു. പ്രസ്‌ക്ലബ് സെക്രട്ടറി സി വി രാജീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വര്‍ക്ക് ഷോപ്പ് ചെയര്‍മാന്‍ ഡോ.അബ്ദുല്ല, കോളജ് മാനേജര്‍ ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഇസ്മാഈല്‍ അരിമ്പ്ര, സ്്റ്റാഫ് സെക്രട്ടറി പി സിദ്ദീഖ്, കണ്‍വിനര്‍ പി പി മുഹമ്മദ് അഷ്‌റഫ്, യൂനിയന്‍ ചെയര്‍മാന്‍ ബാസിത്ത് സംസാരിച്ചു. വിവിധ സെഷനുകളിലായി ബബിത ബാസ്‌കര്‍, പി മുഹമ്മദ് ആസിഫ്, ഹൈദര്‍, ബഹാഉദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News