എസ് ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന്

Update: 2023-05-19 07:11 GMT

നോര്‍ത്ത് പറവൂര്‍: എസ് ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേളനവും പറവൂര്‍ തലക്കാട്ട് ബില്‍ഡിങ്ങില്‍ ഇന്ന് വൈകീട്ട് 4.30 ന് നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ജില്ലാ കമ്മിറ്റിയംഗം സി എസ് ഷാനവാസ്, എസ് ഡിടിയു പറവൂര്‍ ഏരിയ പ്രസിഡന്റ് സംജാദ് ബഷീര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് ഫിദാ സിയാദ്, സുധീര്‍ അത്താണി, എന്‍എസ് അബ്ദുല്ല എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന റാലിയിലും ഓഫിസ് ഉദ്ഘാടന ചടങ്ങിലും സംസ്ഥാന ജില്ലാ ഭാരവാഹികളായ കെ കെ റൈഹാനത്ത് ടീച്ചര്‍, അജ്മല്‍ ഇസ്മായില്‍, വി എം ഫൈസല്‍, സുനിതാ നിസാര്‍, ഇര്‍ഷാന ടീച്ചര്‍, യാക്കൂബ് സുല്‍ത്താന്‍, സുല്‍ഫിക്കര്‍ വള്ളുവള്ളി, കബീര്‍ എം എ, ഉബൈദ് അത്താണി, മുഹമ്മദ് ത്വാഹിര്‍, സുരേഷ് പെടുമ്പടന്ന, ഷാജഹാന്‍ വാണിയക്കാട് സംബന്ധിക്കും.

Tags:    

Similar News